Tuesday, October 26, 2010

കവി അയ്യപ്പന്‍ അന്തരിച്ചു

 കവി അയ്യപ്പന്‍ അന്തരിച്ചു..................................................... ഒരു കവി വിട ചൊല്ലി ................. വിവാദങ്ങള്‍ക്ക് സ്വാഗതം .... എപ്പോഴം പോലെ കേരളതിലെ ജനങ്ങളുടെ മനസിനെ  തന്റെ കവിതകള്‍ കൊണ്ട് ഉണര്‍ത്തിയ പ്രതിഭ ... ഈപോള്‍ വിവാദങ്ങള്‍ കു നടുവില്‍ ... ഇതെല്ലാം അരക് വേണ്ടി എന്നാ ചോദീയം മാത്രം അവശേഷികട്ടെ എന്ന് പ്രാര്‍ത്ഥന ..................... ആ ദേഹി കു വീട നല്‍കു ....... നല്ല ഓര്‍മകള്‍ക് സ്വാഗതം .................

2 comments:

  1. അമ്പ് ഏതു നിമിഷവും
    മുതുകില്‍ തറയ്ക്കാം
    പ്രാണനും കൊണ്ട് ഓ!ടുകയാണ്
    വേടന്റെ കൂര കഴിഞ്ഞ്
    റാന്തല്‍ വിളക്കുകള്‍ ചുറ്റും
    എന്റെ രുചിയോര്‍ത്ത്
    അഞ്ചെട്ടുപേര്‍
    കൊതിയോടെ
    ഒരു മരവും മറ തന്നില്ല
    ഒരു പാറയുടെ വാതില്‍ തുറന്ന്
    ഒരു ഗര്‍ജനം സ്വീകരിച്ചു
    അവന്റെ വായ്ക്ക് ഞാനിരയായി
    (അയ്യപ്പന്‍ അവസാനം എഴുതിയ കവിത)

    orbitury.....

    ReplyDelete
  2. എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
    ഔസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
    എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കുന്നു.
    ജിജ്ഞാസയുടെ ദിവസങ്ങളില്‍
    പ്രേമത്തിന്റെ ആത്മതത്ത്വം പറഞ്ഞു തന്നവളുടെ ഉപഹാരം.
    മണ്ണു മൂടുന്നതിന് മുമ്പ്
    ഹൃദയത്തില്‍ നിന്ന് ആ പൂവ് പറിക്കണം.
    ദളങ്ങള്‍ കൊണ്ട് മുഖം മൂടണം.
    രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദളം.
    പൂവിലൂടെ എനിക്ക് തിരിച്ചു പോകണം.
    മരണത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷം
    ഈ സത്യം പറയാന്‍ സമയമില്ലായിരുന്നു


    ചങ്ങാതി തലവച്ചപാളത്തിലൂടെ
    ഞാന്‍ തീര്‍ത്ഥാടനത്തിനുപോയി
    യമുന നിറയെ കണ്ണുനീര്‍
    ഗംഗാജലത്തിനു ശവത്തിന്റെ രുചി
    ഹിമാലയത്തില്‍
    രക്തം ഘനീഭവിച്ച
    മഞ്ഞുകട്ടകള്‍


    താഴ്‌വരയുടെ പച്ചയിലൂടെ
    സൂര്യപ്രകാശവേഗത്തി ലൂ ടെ
    സമുദ്ര താളത്തിന്റെ മുകളിലൂടെ
    അക്ഷര ജ്യോതിസ് തെളിയുന്ന
    ബുദ്ധന്റെ നിര്‍വ്വേദ സന്ധ്യയ്ക്കരികിലൂടെ
    പിന്തുടരുന്ന കൂരമ്പിനേക്കാള്‍
    എന്റെ പക്ഷി പറക്കുന്നു.


    എന്റെ വാക്ക്
    കരിഞ്ഞു പോയ ഭ്രൂണമാണോ
    എന്റെ വേ ഗം
    കാലുകളറ്റ കുതിരയാണോ

    കവിതയിന്ന് വര്‍ത്തമാനത്തിന്റെ വായ്ത്താരി
    മരണത്തിന് ജീവന്റെ പൊയ്മുഖം
    വെച്ചിരിക്കുന്നവര്‍ക്കുള്ള വായ്ക്കരി
    രക്തമുണങ്ങുന്നതിന് മുമ്പ് കുരുതിത്തറയില്‍ വിരിയുന്ന പൂവ്.
    അമ്മയുടെ ആശിസ്സുകള്‍ നേടിയ ശിരസ്സ്
    മിത്രത്തിന്റെ നെഞ്ചില്‍ നിന്നൂരിയെടുത്ത അമ്പ്
    മണ്ണൂ മൂടിയ എന്റെ ശരീരത്തിലൂടെ നടന്ന്
    തിരിഞ്ഞു നിന്ന് ഒരിക്കലെനിക്ക് നീ പറയുന്ന കൃതജ്ഞത


    കറുത്ത തലച്ചോറിലുദി ക്കൂ സൂ ര്യന്‍
    കഴുത്തിലണിയിക്കൂ മഹാഫണിയെ
    ബുദ്ധിയെ കാട്ടാളന്‍ കൊണ്ടുപോയ്,ചൊല്ലുക
    ദത്താത്മാവിന് സൂര്യഗായത്രി.

    നീല ലിറ്റ്മസിനപ്പുറം കത്തു ന്ന
    തീ നാളമാരുടെ മനസ്സാണ്
    ഉര്‍വ്വരമായ മണ്ണില്‍ വിതയ്ക്കുന്ന
    കണ്ണുകളെല്ലാമാരുടേതാണ്.?


    അഭിശപ്തനായ ശത്രുവിന്റെ ആയുധം
    സഖാവിനു നല്‍കുക
    സ്വന്തം പുസ്തകത്തിലെ തെറ്റുകള്‍
    അവര്‍ വെട്ടിമാറ്റട്ടെ

    കാറപകടത്തില്‍ പെട്ടുമരിച്ച
    വഴിയാത്രക്കരന്റെ ചോരയില്‍ ചവുട്ടി
    ആള്‍ക്കൂട്ടം നില്‍ക്കെ
    മരിച്ചവന്റെ പോക്കറ്റില്‍ നിന്നും പറന്ന
    അഞ്ചുരൂപയിലായിരുന്നു എന്റെ കണ്ണ്!
    ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍
    എന്റെ കുട്ടികള്‍;വിശപ്പ് എന്ന നോക്കുകുത്തികള്‍
    ഇന്നത്താഴം ഇതുകൊണ്ടാവാം
    അത്താഴമുട്ടുമായ് അലയുന്ന ഞാന്‍ സ്വയം
    ചുമക്കുന്ന ചുമടുമായ് ഈവഴിയോരങ്ങള്‍ താണ്ടട്ടെ
    മരിക്കാന്‍ മനസില്ലാത്തവനായി


    ഒരാള്‍ റോഡു മുറിച്ചു കടക്കുമ്പോള്‍
    ഫയറെഞ്ചിന്‍
    എന്റെ മുഖത്ത്
    രക്തം തെറിപ്പിക്കുന്നു.
    തീയണക്കാന്‍ പോകുന്നവരേ..
    ഈ ചോരയാരു തുടച്ചുമാറ്റും?


    is he know ..........?

    ReplyDelete